+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് "മൈ​ക്ക് ഓ​ഫാ​ക്കി'; കേ​സ് അ​വ​സാ​നി​പ്പി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ന്‍റെ പേ​ര
പോ​ലീ​സ്
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ന്‍റെ പേ​രി​ലെ​ടു​ത്ത കേ​സ് പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ചു. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്‍റോണ്‍മെന്‍റ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ത​ട​സ​ത്തി​ന് കാ​ര​ണം മൈ​ക്ക് സെ​റ്റി​ന്‍റെ ത​ക​രാ​ര്‍ അ​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഹൗ​ളിം​ഗ് ഉ​ണ്ടാ​യ​ത് ബോ​ധ​പൂ​ര്‍​വ​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. മൈ​ക്ക് സെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ത​ക​രാ​റി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​​ട​ങ്ങി​നി​ടെയാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന വേ​ള​യി​ല്‍ മൈ​ക്ക് പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു.​

വി​ഷ​യ​ത്തി​ല്‍ കേ​ര​ളാ പോ​ലീ​സ് ആ​ക്ട്118 ഇ ​വ​കു​പ്പ് പ്ര​കാ​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തിരുന്നു. നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം മൈ​ക്ക് ത​ക​രാ​റാ​യ​തി​ന്‍റെ പേ​രി​ലാ​യിരുന്നു കേസ്.

മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ല്‍ ഹൗ​ളിം​ഗ് വ​രു​ത്തി പൊ​തു​സു​ര​ക്ഷ​യെ ബാ​ധി​ക്കും വി​ധം പ്ര​തി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​യി​രു​ന്നു എ​ഫ്‌​ഐ​ആ​ര്‍. വി​ഷ​യ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നും എതിർപ്പു​യർന്നു. വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷവും രം​ഗ​ത്തെ​ത്തി​.

കേ​സ് വി​വാ​ദ​മാ​യ​തോ​ടെ​ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു. പ​രി​ശോ​ധ​ന മാ​ത്രം മ​തി​യെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും അദ്ദേഹം പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കുകയുണ്ടായി.
More in Latest News :