+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​രി​ല്‍ ക​റു​പ്പ​ണി​ഞ്ഞ് "ഇ​ന്ത്യ'; ക​ലാ​പം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ​'യു​ടെ വി​വി​ധ നേ​താ​ക്ക​ള്‍ ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റില്‍ ക​റു​ത്ത വ​സ്ത്രം അ​ണി​ഞ്ഞെ​ത്തി. മ​ണി​പ്
മ​ണി​പ്പു​രി​ല്‍ ക​റു​പ്പ​ണി​ഞ്ഞ്
ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ ക​ലാ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ​'യു​ടെ വി​വി​ധ നേ​താ​ക്ക​ള്‍ ഇ​ന്ന് പാ​ര്‍​ല​മെ​ന്‍റില്‍ ക​റു​ത്ത വ​സ്ത്രം അ​ണി​ഞ്ഞെ​ത്തി. മ​ണി​പ്പു​രി​ല്‍ ച​ര്‍​ച്ച അ​നു​വ​ദി​ക്കാ​ത്ത​തി​ലും അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച ആ​രം​ഭി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ് ക​റു​പ്പ​ണി​ഞ്ഞത്.

മണിപ്പുരിലെ അക്രമത്തിൽ രാജ്യസഭയിൽ നിന്നുള്ള നിരവധി പ്രതിപക്ഷ എംപിമാർ കറുത്ത വസ്ത്രം ധരിച്ച് പാർലമെന്‍റിന് പുറത്തും പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ വന്ന് വിഷയത്തിൽ പ്രസ്താവന നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

"ഇ​ന്ത്യ' ന​ല്‍​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​ക​രി​ച്ചി​രു​ന്നു. "ഇ​ന്ത്യ'​യ്ക്കാ​യി കോ​ണ്‍​ഗ്ര​സ് എം​പി ഗൗ​ര​വ് ഗൊ​ഗോ​യി​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

പ്ര​മേ​യ​ത്തി​ല്‍ അ​ടു​ത്ത​യാ​ഴ്ചയാണ് ച​ര്‍​ച്ച ന​ട​ക്കുക. അ​ടു​ത്ത​യാ​ഴ്ച ച​ര്‍​ച്ച​യ്ക്ക് ത​യാ​റെ​ന്ന് ബി​ജെ​പി സ്പീ​ക്ക​റെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ന​രേ​ന്ദ്ര മോ​ദി അ​വി​ശ്വാ​സ പ്ര​മേ​യം നേ​രി​ടാ​ന്‍ പോ​കു​ന്ന​ത്. 2018 ജൂ​ലൈ 20നാ​ണ് മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രാ​യ ആ​ദ്യ അ​വി​ശ്വാ​സ പ്ര​മേ​യം ലോ​ക്സ​ഭ​യി​ലെത്തിയത്.

അ​തേ സ​മ​യം, മ​ണി​പ്പു​ര്‍ ക​ലാ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ കു​ക്കി-​മെ​യ്‌​തേ​യ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി. ര​ഹ​സ്യാ​ന്വേ​ഷ​ണ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ര്‍​ച്ച.

സ​ര്‍​ക്കാ​രു​മാ​യു​ള്ള സ​സ്പെ​ന്‍​ഷ​ന്‍ ഓ​ഫ് ഓ​പ്പ​റേ​ഷ​ന്‍ ക​രാ​ര്‍ പ്ര​കാ​രം മു​ന്‍ ഇ​ന്‍റലി​ജ​ന്‍​സ് ബ്യൂ​റോ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​ക്ഷ​യ് മി​ശ്ര​യാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത്. മെ​യ്‌​തേ​യ് പൗ​രാ​വ​കാ​ശ സം​ഘ​ട​നാ​യ കോ​കോ​മി​യു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു മി​ശ്ര​യു​ടെ കൂ​ടി​ക്കാ​ഴ്ച.

ക​ലാ​പം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ക​യും സ​ര്‍​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷ സ​ഖ്യം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ നീ​ക്കം.

More in Latest News :