+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ട​ത്തി; നാ​ടോ​ടികൾ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന് നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ​യി​ന്‍​കീ​ഴി​ല്‍ താ​മ​സി​ക്കു​ന്ന ശാ​ന്തി, നാ​രാ​യ​ണ​ന
നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ട​ത്തി; നാ​ടോ​ടികൾ അ​റ​സ്റ്റി​ല്‍
തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ര്‍​കോ​വി​ലി​ല്‍​നി​ന്ന് നാ​ലു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ​യി​ന്‍​കീ​ഴി​ല്‍ താ​മ​സി​ക്കു​ന്ന ശാ​ന്തി, നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ​ത്.

നാ​ടോ​ടി സം​ഘ​ത്തി​ല്‍​പ്പെ​ട്ട ആ​ളു​ക​ളാ​ണ് പ്ര​തി​ക​ള്‍. ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍​പ്പെ​ട്ട മു​ത്തു​രാ​ജ് എ​ന്ന​യാ​ളു​ടെ കു​ഞ്ഞി​നെ ഇ​വ​ര്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു. ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേഷം പ്ര​തി​ക​ളെ ത​മി​ഴ്‌​നാ​ട് പോ​ലീ​സി​ന് കൈ​മാ​റി. മ​റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റും. കു​ഞ്ഞി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് വി​വ​രം.

ഭിക്ഷാടനത്തിന് വേണ്ടിയാകാം കുഞ്ഞിനെ കടത്തിക്കൊണ്ട് വന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ കുഞ്ഞിനെ തട്ടിയെടുത്തത് വളർത്താനാണെന്നാണ് പ്രതികളുടെ മൊഴി.
More in Latest News :