+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​ക്ക് കേ​സ്; പോ​ലീ​സ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ന്‍റെ പേ​രി
മൈ​ക്ക് കേ​സ്; പോ​ലീ​സ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ന്‍റെ പേ​രി​ലെ​ടു​ത്ത കേ​സി​ല്‍ പോ​ലീ​സ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

മൈ​ക്ക് സെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ത​ക​രാ​റി​ല്ലെ​ന്ന ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം റി​പ്പോ​ര്‍​ട്ടും ഹാ​ജ​രാ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൈ​ക്കും ആം​പ്ളി​ഫ​യ​റും ബു​ധ​നാ​ഴ്ച ഉ​ട​മ​യ്ക്ക് തി​രി​കെ​ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ടെ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന വേ​ള​യി​ല്‍ മൈ​ക്ക് പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു.​വി​ഷ​യ​ത്തി​ല്‍ കേ​ര​ളാ പോ​ലീ​സ് ആ​ക്ട്118 ഇ ​വ​കു​പ്പ് പ്ര​കാ​ര​മാ​യി​രു​ന്നു ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സി​ല്‍ ആ​രെ​യും പ്ര​തി ചേ​ര്‍​ത്തി​രു​ന്നി​ല്ല.

നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം മൈ​ക്ക് ത​ക​രാ​റാ​യ​തി​ന്‍റെ പേ​രി​ലാ​യിരുന്നു കേസ്. മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ല്‍ ഹൗ​ളിം​ഗ് വ​രു​ത്തി പൊ​തു​സു​ര​ക്ഷ​യെ ബാ​ധി​ക്കും വി​ധം പ്ര​തി പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​യി​രു​ന്നു എ​ഫ്‌​ഐ​ആ​ര്‍.

വി​ഷ​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നും എതിർപ്പു​യ​രു​ക​യും ചെ​യ്തു. കേ​സ് വി​വാ​ദ​മാ​യ​തോ​ടെ​ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു. കേ​സി​ല്‍ പ​രി​ശോ​ധ​ന മാ​ത്രം മ​തി​യെ​ന്നും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.​

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട​തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് വി​ഭാ​ഗ​ത്തി​ലെ പ​രി​ശോ​ധ​ന അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കി മൈ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ളും മൈ​ക്ക് ഓ​പ്പ​റേ​റ്റ​ര്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ എ​സ്‌​വി സൗ​ണ്ട്സ് ഉ​ട​മ ര​ഞ്ജി​ത്തി​ന് പോ​ലീ​സ് കൈ​മാ​റി.
More in Latest News :