+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളു​മാ​യി പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു

ചാ​ത്ത​ന്നൂ​ർ: കൊല്ലത്ത് തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന മൂ
തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളു​മാ​യി പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു
ചാ​ത്ത​ന്നൂ​ർ: കൊല്ലത്ത് തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ ത​മി​ഴ് നാ​ട് സ്വ​ദേ​ശി ശെ​ൽ​വ​ൻ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഷ​മീ​ർ (39) ,ബി​നു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

ദേ​ശീ​യ പാ​ത​യി​ൽ ഇ​ത്തി​ക്ക​ര​പാ​ല​ത്തി​ന് സ​മീ​പം ചൊ​വാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ ശെ​ൽ​വ​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി​റ​ഫ​ർ ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ലേ​യ്ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ശെ​ൽ​വ​ന്‍റെ കാ​ലി​നാ​ണ് പ​രി​ക്ക്. ത​ടി ക​യ​റ്റി എ​തി​രെ വ​ന്ന​ലോ​റി​യു​മാ​യാ​ണ് ആം​ബു​ല​ൻ​സ് കൂ​ട്ടി​യി​ടി​ച്ച​ത്.
More in Latest News :