ആഗ്ര: ഉത്തർപ്രദേശിൽ വന്ദേ ഭാരത് ട്രെയിനു നേരെ കല്ലേറ്. ഭോപ്പാലിൽനിന്നു ഡൽഹിയിലെ നിസാമുദ്ദീൻ സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരതിനു നേരെ ബുധനാഴ്ചയാണ് കല്ലേറുണ്ടായത്.
കല്ലേറിൽ ട്രെയിനിലെ കോച്ചിന്റെ ഗ്ലാസുകൾ തകർന്നതായി അധികൃതർ അറിയിച്ചു. ആഗ്ര റെയിൽവേ ഡിവിഷനിലെ മാനിയ, ജജൗ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരെ കല്ലേറുണ്ടായതായും സി-7 കോച്ചിന്റെ 13-14 സീറ്റ് നമ്പർ ജനൽ ഗ്ലാസ് തകർന്നതായും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഗ്ര റെയിൽവേ ഡിവിഷൻ പിആർഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.