+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗം​ഗാ സിം​ഗ് വ​നം മേ​ധാ​വി; ഡി. ​ജ​യ​പ്ര​സാ​ദ് ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡ​നാ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മു​ഖ്യ​വ​നം മേ​ധാ​വി​യാ​യി പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഗം​ഗാ​സി​ങി​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വ​നം മേ​ധാ​വി​യാ​യ ബെ​ന്നി​ച്ച​ൻ തോ​മ​സ
ഗം​ഗാ സിം​ഗ് വ​നം മേ​ധാ​വി; ഡി. ​ജ​യ​പ്ര​സാ​ദ് ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡ​നാ​കും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മു​ഖ്യ​വ​നം മേ​ധാ​വി​യാ​യി പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഗം​ഗാ​സി​ങി​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വ​നം മേ​ധാ​വി​യാ​യ ബെ​ന്നി​ച്ച​ൻ തോ​മ​സ് 31നു ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.

വ​നം മേ​ധാ​വി സ്ഥാ​ന​ത്തേ​ക്ക് ഗം​ഗാ​സിം​ഗി​നൊ​പ്പം ആ​സൂ​ത്ര​ണ- വി​ക​സ​ന വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡി. ​ജ​യ​പ്ര​സാ​ദി​നെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നാ​യ ഗം​ഗാ​സിം​ഗി​ന് പ​രി​ഗ​ണ​ന ന​ൽ​കു​ക​യാ​യി​രു​ന്നു. പു​തി​യ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നാ​യി ജ​യ​പ്ര​സാ​ദി​നെ പി​ന്നീ​ടു നി​യ​മി​ക്കും.

1988 ബാ​ച്ച് കേ​ര​ളാ കേ​ഡ​ർ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ഗം​ഗാ​സിംഗ്. 1991ൽ ​നോ​ർ​ത്ത് വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് ഡ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് (വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം), തി​രു​വ​ന​ന്ത​പു​രം (വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം), തി​രു​വ​ന​ന്ത​പു​രം സാ​മൂ​ഹി​ക വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം ആ​സ്ഥാ​നം, മ​ണ്ണാ​ർ​ക്കാ​ട് സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റാ​യി​രു​ന്നു.

തെന്മല, തൃ​ശൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, കേ​ന്ദ്ര ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ന്യൂ​ഡ​ൽ​ഹി നാ​ഷ​ണ​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​യ​ല​ത്തി​ന്‍റെ പ്രോ​ജ​ക്റ്റ് ടൈ​ഗ​ർ ഡ​യ​റ​ക്ട​റേ​റ്റി​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, കോ​ഴി​ക്കോ​ട് സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ച്ചു. ഡെ​റാ​ഡൂ​ണി​ൽ പ​രി​സ്ഥി​തി വ്യ​തി​യാ​ന ഡി​വി​ഷ​ൻ മേ​ധാ​വി​യാ​യി​രു​ന്നു.
More in Latest News :