ന്യൂഡൽഹി: കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ ഉടൻ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി സുരേന്ദ്രൻ അറിയിച്ചു. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട വേളയിലാണ് സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
ട്രെയിന്‍ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയെന്നും തിരുവനന്തപുരം - കാസര്‍ഗോഡ് റൂട്ടിലായിരിക്കും സർവീസെന്നും സുരേന്ദ്രൻ അറിയിച്ചു. സിൽവർലൈൻ പദ്ധതി അടഞ്ഞ അധ്യായമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.