+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ​ക്ക് കേ​സ് ഓ​ഫാ​യി; അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്. കേ​സുമാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​
മൈ​ക്ക് കേ​സ് ഓ​ഫാ​യി; അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്. കേ​സുമാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചേ​ക്കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട്ടാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കേ​സ് എ​ടു​ത്ത​ത് ശ​രി​യാ​യി​ല്ല എ​ന്ന​തു​കൊ​ണ്ടാ​ണ് പി​ൻ​വ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് ഹൗ​ൾ ചെ​യ്യു​ക​യാ​യി​രു​ന്നു. 10 സെ​ക്ക​ൻ​ഡ് നേ​ര​ത്തേ​യ്ക്കാ​യി​രു​ന്നു ഇ​ത്.

സാ​ധാ​ര​ണ ഉ​ണ്ടാ​വാ​റു​ള്ള പ്ര​ശ്ന​മാ​യി​രി​ന്നി​ട്ടു​കൂ​ടി വി​ഷ​യ​ത്തി​ല്‍ കേ​ര​ളാ പോ​ലീ​സ് ആ​ക്ട്118 ഇ ​വ​കു​പ്പ് പ്ര​കാ​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കേ​സി​ല്‍ ആ​രെ​യും പ്ര​തി ചേ​ര്‍​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ പ​രി​ശോ​ധി​ക്കാ​ൻ മൈ​ക്കും ആം​പ്‌​ളി​ഫ​യ​റും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​മ​യ്ക്ക് പോ​ലീ​സ് തി​രി​ച്ചു​കൊ​ടു​ത്ത​ത്.

വി​ഷ​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ച്ചാ​ല്‍ പോ​ലും കേ​സെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ ​പ്പോ​ഴു​ള്ള​തെ​ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു.
More in Latest News :