കാസര്‍ഗോഡ്: മണിപ്പുര്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രകടനത്തില്‍ പങ്കെടുത്ത മുന്നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
മതസ്പര്‍ധ വളര്‍ത്തല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നല്കിയ പരാതിയിലാണ് കേസ്.
മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന റാലിക്കിടെയാണ് വിവാദ മുദ്രാവാക്യം ഉയര്‍ന്നത്.
അതേസമയം, റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകനെ പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലെ അബ്ദുല്‍ സലാമിനെയാണ് പുറത്താക്കിയത്. വാര്‍ത്താ കുറിപ്പിലൂടെയാണ് സംഘടന ഇക്കാര്യം അറിയിച്ചത്.