തിരുവനന്തപുരം: മൈക്ക് സെറ്റ് തകരാറായ സംഭവത്തിൽ കേസെടുത്ത നടപടി ദൗർഭാഗ്യകരമെന്ന് കെ. മുരളീധരൻ എംപി. കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൈക്കിന്റെ സാങ്കേതിക തകരാർ 10 സെക്കന്റിനകം പരിഹരിച്ചു. പാർട്ടിയുടെ മിക്ക പരിപാടികളിലും മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്ന പരിചയസന്പന്നനായ വ്യക്തിയാണ് മൈക്ക് സെറ്റിന്റെ ഉടമയും ഓപ്പറേറ്റർമാരും.
ബോധപൂർവം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താൻ ആരും ഉദ്ദേശിച്ചിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നും മുരളീധരൻ പ്രതികരിച്ചു.
നേരത്തെ കേസെടുത്ത പോലീസ് നടപടിയെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രൂക്ഷമായി വിമർശിച്ചിരുന്നു.