+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്കിൽനിന്ന് കേട്ടത് വലിയ അപശബ്ദം: ഇ.പി. ജയരാജൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.മൈക്കിൽനിന്ന് കേട്ടത് വലിയ അപശബ്ദമാണ്, യന്ത്രത്തകരാറാണെന്ന് തോന
മൈക്കിൽനിന്ന് കേട്ടത് വലിയ അപശബ്ദം: ഇ.പി. ജയരാജൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.

മൈക്കിൽനിന്ന് കേട്ടത് വലിയ അപശബ്ദമാണ്, യന്ത്രത്തകരാറാണെന്ന് തോന്നുന്നില്ല. എഫ്ഐആറിൽ ആരുടേയും പേരില്ല. കോൺഗ്രസ് നേതൃത്വത്തിന് പക്വത കുറവാണെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, മൈക്ക് വിവാദത്തില്‍ തുടർ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി. ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ഉടമയ്ക്ക് തിരിച്ചുനല്‍കി.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്ന വേളയില്‍ മൈക്ക് പണിമുടക്കുകയായിരുന്നു.

വിഷയത്തില്‍ കേരളാ പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമായിരുന്നു കന്‍റോണ്‍മെന്‍റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല.

ഇതിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു.

ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയര്‍. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല. കേരളത്തില്‍ എന്താണ് നടക്കുന്നത് മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല.

ഇടത് സര്‍ക്കാര്‍ കേരളത്തിലുള്ളവരെ ചിരിപ്പിച്ച് കൊല്ലുകയാണെന്നും സതീശന്‍ പരിഹസിച്ചു. കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കയ്യൊഴിയാനാകില്ലെന്നും പ്രതിപക്ഷം തുറന്നടിച്ചു.
More in Latest News :