+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത​ത് 6.7 ല​ക്ഷം പേ​ര്‍; അം​ഗ​ത്വ​ഫീ​സാ​യി ല​ഭി​ച്ച​ത് 3. 39 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞ​ടു​പ്പ് ആ​രം​ഭി​ച്ച് ഇ​തു​വ​രെ അം​ഗ​ത്വ​മെ​ടു​ത്ത​ത് 6.79 ല​ക്ഷം പേ​ർ. ക​ഴി​ഞ്ഞ മാ​സം 28ന് ​ആ​രം​ഭി​ച്ച മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​നും വ
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത​ത് 6.7 ല​ക്ഷം പേ​ര്‍; അം​ഗ​ത്വ​ഫീ​സാ​യി ല​ഭി​ച്ച​ത് 3. 39 കോ​ടി രൂ​പ
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞ​ടു​പ്പ് ആ​രം​ഭി​ച്ച് ഇ​തു​വ​രെ അം​ഗ​ത്വ​മെ​ടു​ത്ത​ത് 6.79 ല​ക്ഷം പേ​ർ. ക​ഴി​ഞ്ഞ മാ​സം 28ന് ​ആ​രം​ഭി​ച്ച മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​നും വോ​ട്ടെ​ടു​പ്പും ഈ ​മാ​സം 28ന് ​പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വേ​ര്‍​പാ​ടി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മെ​മ്പ​ര്‍​ഷി​പ്പ് ചേ​ര്‍​ക്ക​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. ഈ ​മാ​സം 30 മു​ത​ല്‍ ഓ​ഗ​സ്റ്റ് 11 വ​രെ വീ​ണ്ടും മെ​മ്പ​ര്‍​ഷി​പ്പ് കാ​മ്പ​യി​നും വോ​ട്ടെ​ടു​പ്പും ന​ട​ത്താ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്കി.

പ്രാ​ഥ​മി​ക അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​ന് 50 രൂ​പ​യാ​ണ് ഒ​രാ​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ല​വി​ല്‍ മെ​മ്പ​ര്‍​ഷി​പ്പ് ചേ​ര്‍​ത്ത​ത് 6,79,142 പേ​രെ​യാ​ണ്. ഇ​തി​ലൂ​ടെ 33,987,100 രൂ​പ​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്.

കൂ​ടാ​തെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ത​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് വ​രെ മ​ത്സ​രി​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് 150 രൂ​പ മു​ത​ല്‍ 7,500 രൂ​പ വ​രെ​യാ​ണ് നോ​മി​നേ​ഷ​ന്‍ ഫീ​സാ​യി വാ​ങ്ങു​ന്ന​ത്. ഇ​തി​ലൂ​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ല​ഭി​ക്കും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് നി​ല​വി​ല്‍ 13 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. എ ​ഗ്രൂ​പ്പി​ല്‍ നി​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​വും ഐ​ഗ്രൂ​പ്പി​ല്‍ നി​ന്ന് അ​ഡ്വ. അ​ബി​ന്‍ വ​ര്‍​ക്കി​യു​മാ​ണ് പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ൾ. ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് ല​ഭി​ക്കു​ന്ന ആ​ള്‍ പ്ര​സി​ഡ​ന്‍റും തു​ട​ര്‍​ന്നു​ള്ള എ​ട്ടു​പേ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​കും. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ വ​നി​താ സം​വ​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് 205 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഇ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് നേ​ടു​ന്ന 45 പേ​രെ​യാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ ഇ​രു​പ​തി​ല​ധി​കം പേ​ര്‍ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

കൊ​ല്ല​ത്തും മ​ല​പ്പു​റ​ത്തും 24 പേ​ര്‍ വീ​ത​മാ​ണു മാ​റ്റു​ര​യ്ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് 19 പേ​രാ​ണ് മ​ത്സ​രം​ഗ​ത്തു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ലും ഇ​ടു​ക്കി​യി​ലും കോ​ട്ട​യ​ത്തും 12 വീ​ത​വും ക​ണ്ണൂ​ര്‍-16, കാ​സ​ര്‍​ഗോ​ഡ്-10 എ​ന്നി​ങ്ങ​നെ​യു​മാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ക്ക് മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം.

കോ​ഴി​ക്കോ​ട്-18, പാ​ല​ക്കാ​ട്-​എ​ട്ട്, പ​ത്ത​നം​തി​ട്ട-17, തൃ​ശൂ​ര്‍-15, തി​രു​വ​ന​ന്ത​പു​രം-19, വ​യ​നാ​ട്-​എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം. ഗ്രൂ​പ്പ് തി​രി​ഞ്ഞ് മെ​മ്പ​ര്‍​ഷി​പ്പ് ചേ​ര്‍​ക്ക​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പോ​രാ​ട്ടം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും.
More in Latest News :