+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം, ബാർ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം കൂട്ടി

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാറുകളുടെ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം രൂപ കൂടി വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയായിരുന്നു ഫീസ്. സംസ്ഥാനത്ത് മദ്യ ഉൽപാദനം കൂട്ടാനും തീരുമാനമായ
മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം, ബാർ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം കൂട്ടി
തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാറുകളുടെ ലൈസൻസ് ഫീസ് അഞ്ച് ലക്ഷം രൂപ കൂടി വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയായിരുന്നു ഫീസ്.

സംസ്ഥാനത്ത് മദ്യ ഉൽപാദനം കൂട്ടാനും തീരുമാനമായി. കള്ളു ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും.

നിലവിൽ പിന്തുടരുന്ന എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനാണ് തീരുമാനം. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ ആലോചന നടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പിലായിട്ടില്ല. ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിന്‍റെ ആവശ്യം സർക്കാർ പരിഗണനയിലാണ്.
More in Latest News :