+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ചൂടുവെള്ളത്തിൽ കുളിക്കാമോ?' പിണറായി സർക്കാരിനെ പരിഹസിച്ച് സതീശൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മൈക്ക് കേടായതിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ചൂടുവെള്ളത്തിൽ കുളിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മൈക്ക് കേടായതിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ചൂടുവെള്ളത്തിൽ കുളിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശൻ പരിഹസിച്ചു.

ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇടത് സർക്കാർ കേരളത്തിലുള്ളവരെ ചിരിപ്പിച്ച് കൊല്ലുകയാണെന്നും സതീശൻ പരിഹസിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കേ​സ് അ​വ​സാ​നി​പ്പി​ക്കാെ​നാ​രു​ങ്ങുകയാണ് കന്‍റോൺമെന്‍റ് പോ​ലീ​സ്. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ​ല്ലാ​തെ മ​റ്റ് ന​ട​പ​ടി​യൊ​ന്നും പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സിന് നി​ര്‍​ദേ​ശം ന​ല്‍​കിയത്.

ഇ​ല​ക്ട്രി​ക്ക​ല്‍ വിം​ഗ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മൈ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യ്ക്ക് ഇ​ന്നു​ത​ന്നെ തി​രി​ച്ചു ന​ല്‍​കി​യേ​ക്കും. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എ​ടു​ത്ത കേ​സ് മാ​ത്ര​മാ​ണി​തെ​ന്നും അ​തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
More in Latest News :