+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശോ​ധ​ന​യ​ല്ലാ​തെ ന​ട​പ​ടി പാ​ടി​ല്ല: മൈ​ക്ക് കേ​സി​ല്‍ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ടെ താ​ന്‍ സം​സാ​രി​ച്ച മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട്
പ​രി​ശോ​ധ​ന​യ​ല്ലാ​തെ ന​ട​പ​ടി പാ​ടി​ല്ല: മൈ​ക്ക് കേ​സി​ല്‍ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ടെ താ​ന്‍ സം​സാ​രി​ച്ച മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ​ല്ലാ​തെ മ​റ്റ് ന​ട​പ​ടി​യൊ​ന്നും പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സിന് നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​തോ​ടെ കേ​സ് അ​വ​സാ​നി​പ്പി​ക്കാെ​നാ​രു​ങ്ങുകയാണ് കന്‍റോൺമെന്‍റ് പോ​ലീ​സ്. ഇ​ല​ക്ട്രി​ക്ക​ല്‍ വിം​ഗ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മൈ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ട​മ​യ്ക്ക് ഇ​ന്നു​ത​ന്നെ തി​രി​ച്ചു ന​ല്‍​കി​യേ​ക്കും. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി എ​ടു​ത്ത കേ​സ് മാ​ത്ര​മാ​ണി​തെ​ന്നും അ​തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ട​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​നു​സ്മ​ര​ണ ച​ട​ങ്ങി​നി​ടെ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന വേ​ള​യി​ല്‍ മൈ​ക്ക് പ​ണി​മു​ട​ക്കു​ക​യാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ല്‍ കേ​ര​ള പോ​ലീ​സ് ആ​ക്ട്118 ഇ ​വ​കു​പ്പ് പ്ര​കാ​ര​മാ​യി​രു​ന്നു കന്‍റോൺമെന്‍റ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സി​ല്‍ ആ​രെ​യും പ്ര​തി ചേ​ര്‍​ത്തി​രു​ന്നി​ല്ല. കേ​സ് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍.
More in Latest News :