+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈക്ക് കേടായതിൽ അസ്വഭാവികത, ബൽറാം എഴുന്നേറ്റ് നിന്നു: എ.കെ. ബാലൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിലും മുദ്രാവാക്യം വിളിയിലും അസ്വാഭാവികതയുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ
മൈക്ക് കേടായതിൽ അസ്വഭാവികത, ബൽറാം എഴുന്നേറ്റ് നിന്നു: എ.കെ. ബാലൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിലും മുദ്രാവാക്യം വിളിയിലും അസ്വാഭാവികതയുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

മൈക്ക് തകരാർ വന്ന സമയത്ത് വി.ടി. ബൽറാം എഴുന്നേറ്റ് നിന്നു. സദസിൽ നിന്ന് മുദ്രാവാക്യം വിളി ഉയരുന്നതിനൊപ്പം ബൽറാം ആംഗ്യം കാണിച്ചു. ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ അസ്വാഭാവികതയുണ്ട്. മൈക്ക് തകരാറായതിൽ പോലീസ് കേസെടുത്തതിനെപ്പറ്റി അറിയില്ലെന്നും ബാലൻ പറഞ്ഞു.

അതേസമയം, മൈക്ക് കേടായതിൽ കേസെടുത്ത പോലീസ് നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നു. കേരളത്തിൽ ചൂടുവെള്ളത്തിൽ കുളിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശൻ പരിഹസിച്ചു.

ആരാണ് ഒന്നാം പ്രതി : മൈക്ക്, ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്? മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഇടത് സർക്കാർ കേരളത്തിലുള്ളവരെ ചിരിപ്പിച്ച് കൊല്ലുകയാണെന്നും സതീശൻ പരിഹസിച്ചു.
More in Latest News :