ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ബുധനാഴ്ച പാര്‍ലമെന്റില്‍ നല്കാന് സാധ്യത. വിഷയത്തില്‍ പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിലുള്ള എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ചേക്കും. രാവിലെ 10ന് "ഇന്ത്യ' ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. തങ്ങളുടെ എല്ലാ എംപിമാരോടും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശം നല്കി കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു.
അതേസമയം, മണിപ്പുര്‍ വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ പാര്‍ലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടര്‍ന്നാണ് അമിത് ഷാ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ മണിപ്പുര്‍ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എന്‍ഡിഎ തീരുമാനം.