പത്തനംതിട്ട: ആറന്മുളയിൽ എൽപി സ്കൂൾ വിദ്യാർഥിനിയെ ചൂരൽ കൊണ്ടടിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടയാറമുള എരുമക്കാട് എൽപി സ്കൂളിലെ അധ്യാപകനായ മെഴുവേലി സ്വദേശി ബിനോജ് കുമാർ ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ക്ലാസിൽ വച്ച് എഴുതുന്നതിനായി നൽകിയ പാഠഭാഗങ്ങൾ ബുക്കിൽ പകർത്താത്തതിനാൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയുടെ കൈയിൽ കുമാർ ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു.
വൈകിട്ട് വീട്ടിലെത്തിയ കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. പിന്നീട് കുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ, ദേഹോപദ്രവം ഏൽപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.