തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ച മൈക്ക് പണിമുടക്കിയതിന്റെ പേരിൽ കേസെടുത്ത് പോലീസ്.
കേരള പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പൊതുസുരക്ഷയ്ക്ക് തടസം വരുന്നതായുമുള്ള കാര്യങ്ങൾ ചെയ്തു എന്ന വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഒരു സാങ്കേതിക തകരാറിന്റെ പേരിൽ ഇത്തരമൊരു കേസെടുത്തത് വിചിത്രമാണെന്നാണ് കോൺഗ്രസ് അറിയിച്ചത്.
അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുന്ന വേളയിലാണ് മൈക്ക് പണിമുടക്കിയത്. എന്നാൽ ഉടനടി തകരാർ പരിഹരിച്ചതോടെ മുഖ്യമന്ത്രി പ്രസംഗം തുടർന്നു.
എന്നാൽ കേസ് എടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ലെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.
മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുന്നതിടെ വേദിയുടെ പടിക്ക് സമീപത്ത് നിന്ന ചിലർ താഴേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ ശബ്ദസംവിധാന ഉപകരണങ്ങളുടെ ഭാഗമായ ബോക്സിൽ നിന്നുള്ള വയർ വിച്ഛേദിക്കപ്പെട്ടു. എന്നാൽ ഇത് ഉടനടി വീണ്ടും കണക്ട് ചെയ്തെന്ന് പാലോട് രവി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതും അദ്ദേഹം സംസാരിക്കാൻ തുടങ്ങുന്നതിനിടെ ചില കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും വിവാദമായതിനിടെയാണ് മൈക്കിനെതിരായ കേസെടുക്കൽ നടപടി.