ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന വിമാനത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് വൈകിട്ടാണ് വിമാനത്താവളത്തിലെ ഒന്നാം ടെർമനിലിന് സമീപത്ത് ബേ 158-ൽ നിർത്തിയിട്ടിരുന്ന സ്പൈസ്ജെറ്റ് ബോംബാഡിയർ ക്യു400 വിമാനത്തിന് തീപിടിച്ചത്. വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനിലാണ് തീപിടിത്തം ഉണ്ടായത്.
സംഭവം നടന്നയുടൻ അഗ്നിരക്ഷാ സേന എത്തി തീ പൂർണമായും അണച്ചതായും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

No. 1 engine of a Q400 belonging to SpiceJet caught fire on Bay 158 at DEL T1.
— Vikram G Krishnan (@AvionViks) July 25, 2023
Further details awaited. pic.twitter.com/zurXrQre7k