തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിനുള്ളിലെ വ്യാപാരസമുച്ചയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ടെർമിനലിൽ വ്യാപാരസ്ഥാപനം നടത്തുന്ന നാലാഞ്ചിറ സ്വദേശി ബിനുകുമാർ ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5:30-നാണ് ബിനുകുമാറിനെ അദ്ദേഹത്തിന്റെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷട്ടർ പാതിതുറന്ന നിലയിലുള്ള കടയ്ക്കുള്ളിൽ ലൈറ്റ് തെളിഞ്ഞ് നിൽക്കുന്നത് കണ്ട സുരക്ഷാജീവനക്കാരനാണ് ബിനുകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
നിലവിലുള്ള കടയ്ക്ക് സമീപത്തുള്ള ഒരു മുറി കൂടി വാടകയ്ക്കെടുത്ത് ബേക്കറി തുടങ്ങാൻ ബിനുകുമാർ ആഗ്രഹിച്ചിരുന്നുവെന്നും സാമ്പത്തിക പ്രതിസന്ധി മൂലം ഇതിന് സാധിക്കാത്തതിനാൽ അദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും ടെർമിനലിലെ മറ്റ് വ്യാപാരികൾ അറിയിച്ചു.