+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ദ​ളി​ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം; ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​മാ​യും സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​ന​താ​ദ​ൾ(​എ​സ്). പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ
കേ​ര​ള ദ​ളി​ന് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം; ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ
ബം​ഗ​ളൂ​രു: 2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രു​മാ​യും സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​ന​താ​ദ​ൾ(​എ​സ്). പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യാ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക്സ​ഭ​യി​ലേ​ക്ക് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും ക​ർ​ണാ​ട​ക​യി​ൽ ത​ങ്ങ​ൾ​ക്ക് ശ​ക്തി​യു​ള്ള സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ക​യെ​ന്നും ദേ​വ​ഗൗ​ഡ അ​റി​യി​ച്ചു. ഏ​തൊ​ക്കെ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഗൗ​ഡ, ഭാ​വി​യി​ൽ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​ല്ല.

ഓ​രോ സ​മ​യ​ത്തെ​യും രാ​ഷ്ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ അ​നു​സ​രി​ച്ച് സ​ഖ്യ​സാ​ധ്യ​ത​ക​ളെ​പ്പ​റ്റി ചി​ന്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഗൗ​ഡ, ജെ​ഡി​എ​സ് പ​ണ്ട് കോ​ൺ​ഗ്ര​സു​മാ​യും സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

എ​ൽ​ഡി​എ​ഫി​ലെ ഉ​റ​ച്ച ഘ​ട​ക​ക​ക്ഷി​യാ​യി നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ സോ​ഷ്യ​ലി​സ്റ്റു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. ജെ​ഡി​എ​സി​ൽ ല​യി​ച്ച് കൂ​ട​ണ​യാ​ൻ നി​ൽ​ക്കു​ന്ന എ​ൽ​ജെ​ഡി​യും ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ളി​ൽ ശ്ര​ദ്ധാ​ലു​ക്ക​ളാ​ണ്. ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി കേ​ര​ള​ഘ​ട​ക​വു​മാ​യി ല​യി​ക്കാ​ൻ വ​രെ മ​ല​യാ​ളി സോ​ഷ്യ​ലി​സ്റ്റു​ക​ൾ ഒ​രു ഘ​ട്ട​ത്തി​ൽ ചി​ന്തി​ച്ചി​രു​ന്നു.
More in Latest News :