+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണി​പ്പുര്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​സി​വൈ​എം പ്ര​തി​ഷേ​ധ ജ്വാ​ല

കൊച്ചി: മണി​പ്പുര്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ 32 രൂ​പ​ത​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി പ്ര​തി​ഷേ​
മണി​പ്പുര്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​സി​വൈ​എം പ്ര​തി​ഷേ​ധ ജ്വാ​ല
കൊച്ചി: മണി​പ്പുര്‍ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കേ​ര​ള​ത്തി​ലെ 32 രൂ​പ​ത​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. ക​ലാ​പം അ​വ​സാ​നി​പ്പി​ക്കു​വാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മണി​പ്പു​രി​ല്‍ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ​യ്ക്കും ന​ര​നാ​യാ​ട്ടി​നു​മെ​തി​രെ ഒ​രു ചെ​റു​വി​ര​ല്‍ പോ​ലും അ​ന​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് സം​സ്ഥാ​ന സ​മി​തി വി​മ​ര്‍​ശി​ച്ചു. സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി തെ​രു​വി​ലൂ​ടെ ന​ട​ത്തി​യ​പ്പോ​ഴും അ​വ​രെ ബ​ലാ​ത്സം​ഗം ചെ​യ്ത​പ്പോ​ഴും തു​ട​രു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മൗ​നം രാ​ജ്യ​ത്തി​ന്‍റെ മാ​ന​ത്തി​ന് വി​ല​യി​ടു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​രോ​ണ്‍.​കെ.​റെ​ജി, മ​റ്റ് സം​സ്ഥാ​ന,രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.
More in Latest News :