കൊച്ചി: എറണാകുളം എളമക്കരയില്‍ വന്‍ മരം റോഡിലേക്ക് കടപുഴകി വീണു. ഈ സമയം റോഡിലൂടെ നടന്നു പോകുകയായിരുന്ന മൂന്നു പേര് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്ന് പുലർച്ചെ ഏഴിന് എളമക്കര ദേവന്‍കുളങ്ങര ശ്രീ ഭദ്രാദേവി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. മരം വീണതോടെ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കഴിഞ്ഞ മാസമാണ് പാലാരിവട്ടത്ത് വന്മരം കടപുഴകി റോഡിലേക്ക് വീണത്. ഇവിടെയും തല നാരിഴയ്ക്കാണ് ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടത്.