+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ര്‍: വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ അ​ക്മ​ല്‍(​മു​ന്ന) കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ജ​മീ​ല​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ആ​ഭ
ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്
തൃ​ശൂ​ര്‍: വ​ട​ക്കേ​ക്കാ​ട് ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ചെ​റു​മ​ക​ന്‍ അ​ക്മ​ല്‍(​മു​ന്ന) കു​റ്റം സ​മ്മ​തി​ച്ചെ​ന്ന് പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട ജ​മീ​ല​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ പ്ര​തി​യു​ടെ കൈ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ല​ഹ​രി​ക്ക് വേ​ണ്ടി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ഇ​വ​ര്‍ ന​ല്‍​കാ​തി​രു​ന്ന​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ദ​മ്പ​തി​ക​ളെ ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ന്‍ അ​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​തും പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് മൊ​ഴി. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ മൊ​ഴി പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള​ക്കു​ട്ടി (65), ഭാ​ര്യ ജ​മീ​ല (60) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജ​മീ​ല​യു​ടെ ക​ഴു​ത്ത് അ​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ന്‍ നൗ​ഷാ​ദ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.
More in Latest News :