കൊല്ലം :അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ മൂന്നുപേരെ പുനലൂർ പോലീസും കൊല്ലം റൂറൽ ജില്ലാ പോലീസും ചേർന്ന് പിടികൂടി.
തമിഴ്നാട്ടിൽ നിന്നും പുനലൂരിലേക്ക് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പുനലൂർ മൂർത്തി കാവ് സ്വദേശി ഷാൻ, ചാലക്കോട് സ്വദേശി സലിംഷാ ഷാജഹാൻ, കാഞ്ഞിരമല സ്വദേശി സുബൈദ എന്നറിയപ്പെടുന്ന ആഷിക് എന്നിവരെയാണ് പുനലൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് പിടികൂടിയത്.
ഇവരുടെ പക്കൽനിന്നും രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വരുന്നവരാണ് പ്രതികൾ.
ജില്ലാ പോലീസ് മേധാവി സുനിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസഫ് ടീമും പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്, എസ് ഐ മാരായ അനീഷ് എംഎസ് അജികുമാർ.ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
വധശ്രമം, കഞ്ചാവ് കടത്ത്, പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.