+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ

കോ​ഴി​ക്കോ​ട്: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച വി​രു​ത​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി
അ​വ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ
കോ​ഴി​ക്കോ​ട്: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച വി​രു​ത​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത.

ചൊ​വ്വാ​ഴ്ച ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ന്ന​തി​നി​ടെ, ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ള​ക്ട​ർ രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ത്രി 7.45-ഓ​ടെ​യാ​ണ് ചൊ​വ്വാ​ഴ്ച​ത്തെ അ​വ​ധി​യു​ടെ കാ​ര്യം ജി​ല്ലാ ക​ള​ക്ട​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ആ​റ് മ​ണി മു​ത​ൽ​ത​ന്നെ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച അ​വ​ധി​യാ​ണെ​ന്ന പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​യി​രു​ന്നു. ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​യും പോ​സ്റ്റ​റു​ക​ളും പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​ള​ക്ട​ർ അ​റി​യി​ച്ച​ത്.

നേ​ര​ത്തെ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​പ​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ട്, ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​മേ​ഖ​ല​ക​ളി​ലെ കോ​ള​ജു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.
More in Latest News :