അമൃത്സർ: സൈന്യത്തിലെ മെഡിക്കൽ സർവീസിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജവാൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ആലപ്പുഴ പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ജാഫർ അമൻ(39) ആണ് മരിച്ചത്.
ഹവിൽദാറായ അമന് പഞ്ചാബിൽ വച്ചാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെത്തുടർന്ന് അമനെ ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
തേയില എസ്റ്റേറ്റ് തൊഴിലാളികളായിരുന്ന ചെറുമൊയ്തുവിന്റെയും ആമിനയുടെയും മകനാണ് ജാഫർ അമൻ.