+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി​യി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി: ജെ​യ്ക്കി​നു ത​ന്നെ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജെ​യ്ക്ക് സി.​തോ​മ​സി​ന് ത​ന്നെ സാ​ധ്യ​ത​യേ​റു​ന്നു. ജെ​യ്ക്കി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ
പു​തു​പ്പ​ള്ളി​യി​ലെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി: ജെ​യ്ക്കി​നു ത​ന്നെ സാ​ധ്യ​ത
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജെ​യ്ക്ക് സി.​തോ​മ​സി​ന് ത​ന്നെ സാ​ധ്യ​ത​യേ​റു​ന്നു. ജെ​യ്ക്കി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം.

ക​ഴി​ഞ്ഞ ര​ണ്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ച​ത് ജെ​യ്ക്കാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷം മു​ൻ​പ​ത്തെ​ക്കാ​ളും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​വാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജെ​യ്ക്കി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​കും സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഉ​ട​ൻ ത​ന്നെ സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി ചേ​രും.

ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പു​തു​പ്പ​ള്ളി​ക്കാ​ർ​ക്കു​ള്ള സ്നേ​ഹ​വും ആ​ത്മ​ബ​ന്ധ​വും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ.

മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ​യും യു​ഡി​എ​ഫി​ലെ​യും പൊ​തു അ​ഭി​പ്രാ​യം. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർഥിക​ളു​ടെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​കും.
More in Latest News :