+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ പാടില്ല: നിര്‍മല സീതാരാമന്‍

ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​പൂ​ര്‍​ണ​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം ഇ​ത്ത​രം വി​ഷ​യ​ങ്
വായ്പ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിക്രമങ്ങള്‍ പാടില്ല: നിര്‍മല സീതാരാമന്‍
ന്യൂ​ഡ​ല്‍​ഹി: വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ക്ക​ശ്യ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും മ​നു​ഷ്യ​ത്വ​പൂ​ര്‍​ണ​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തെ​ന്നും രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ-​സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍.

ചെ​റു​കി​ട വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് ലോ​ക്‌​സ​ഭ​യി​ല്‍ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചി​ല ബാ​ങ്കു​ക​ള്‍ നി​ഷ്‌​ക​രു​ണം വാ​യ്പാ തി​രി​ച്ച​ട​വ് രീ​തി​ക​ള്‍ പി​ന്തു​ട​രു​ന്നു എ​ന്ന പ​രാ​തി ഞാ​ന്‍ കേ​ള്‍​ക്കു​ന്നു​ണ്ട്. വാ​യ്പ തി​രി​ച്ച​ട​വ് പ്ര​ക്രി​യ​യി​ല്‍ ക​ടു​പ്പ​മേ​റി​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ എ​ല്ലാ പൊ​തു​സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി ക​ഴി​ഞ്ഞു,



ഇ​ത്ത​ര​ത്തി​ല്‍ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മ്പോ​ള്‍ അ​ത് നി​യ​മ​പ്ര​കാ​ര​മു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ മാ​സം നി​രീ​ക്ഷി​ച്ചി​രു​ന്നു.

വാ​യ്പാ തി​രി​ച്ച​ട​വി​നാ​യി ബാ​ങ്ക് ചു​മ​ത​ല​യേ​ല്‍​പ്പി​ക്കു​ന്ന സ്വ​കാ​ര്യ ഏ​ജ​ന്‍റു​മാ​ർ ബ​ലാ​ല്‍​ക്കാ​ര​മാ​യി ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക​ര്‍​ഷ​ക​രു​ടെ വാ​യ്പാ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ജ​ന്‍റു​മാ​ർ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ന്മേ​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

സ്വ​കാ​ര്യ ഏ​ജ​ന്‍റു​മാ​രെ ഉ​പ​യോ​ഗി​ച്ച് പ​ണം പി​രി​ക്കു​ന്ന ബാ​ങ്ക് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ റി​സ​ര്‍​വ് ബാ​ങ്ക് 2008-ല്‍ ​സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും സ​ര്‍​ക്കു​ല​റി​ലു​ണ്ട്.

ബാ​ങ്കു​ക​ള്‍ അ​വ​രു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് രീ​തി​ക​ള്‍ ഇ​ട​യ്ക്ക് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ലോ​ണ്‍ തി​രി​ച്ച​ട​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യ ഏ​ജ​ന്‍റു​മാ​ർ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ല്‍ ആ​ര്‍​ബി​എ​ല്‍ ബാ​ങ്ക് 2.27 കോ​ടി രൂ​പ പി​ഴ​ട​യ്ക്ക​ണ​മെ​ന്ന് ആ​ര്‍​ബി​ഐ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
More in Latest News :