+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശോ​ഭി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി, ച​ലി​ക്കു​ന്ന നേ​താ​വ്; ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശോ​ഭി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ച​ലി​ക്കു​ന്ന നേ​താ​വു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​പി​സി
ശോ​ഭി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി, ച​ലി​ക്കു​ന്ന നേ​താ​വ്; ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ശോ​ഭി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഏ​റ്റ​വും ച​ലി​ക്കു​ന്ന നേ​താ​വു​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി. വി​ദ്യാ​ര്‍​ഥി ജീ​വി​ത​കാ​ലം തൊ​ട്ട് സ​ജീ​വ രാ​ഷ്ട്രീ​യ രം​ഗ​ത്തു​ണ്ടാ​യ അദ്ദേഹം കോ​ണ്‍​ഗ്ര​സി​ന്‍റെ മി​ക​ച്ച സം​ഘാ​ട​ക​നും നേ​താ​വു​മാ​യി​രു​ന്നു.

1970-ലാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി പാ​ര്‍​ല​മെ​ന്‍റ​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. അ​ന്ന് തൊ​ട്ട് ഇ​ന്നു​വ​രെ 53 വ​ര്‍​ഷ​മാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ഇ​ത് റി​ക്കാ​ര്‍​ഡാ​ണ്.

ശോ​ഭി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​ണ് താ​നെ​ന്ന് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന് മു​ന്നി​ൽ തെ​ളി​യി​ച്ചു. ര​ണ്ടു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ ഘ​ട്ട​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​പു​ല​മാ​യ പ​രി​ജ്ഞാ​നം വ​ലി​യ തോ​തി​ൽ ശ​ക്തി പ​ക​ർ​ന്നു. കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം പ്രാ​ധാ​ന്യം ന​ൽ​കി. ച​ലി​ക്കു​ന്ന നേ​താ​വാ​യി അ​ദ്ദേ​ഹം മാ​റി. കോ​ൺ​ഗ്ര​സി​ൽ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന സ്വീ​കാ​ര്യ​ത നേ​തൃ​ശേ​ഷി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

ഒ​ടു​വി​ല്‍ രോ​ഗം വേ​ട്ട​യാ​ടു​ന്ന അ​വ​സ്ഥ വ​ന്നെ​ങ്കി​ലും ഒ​രു​ഘ​ട്ട​ത്തി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി പ​ത​റി​യി​രു​ന്നി​ല്ല. രോ​ഗാ​വ​സ്ഥ​യി​ല്‍ ഒ​രു പ​രി​പാ​ടി​യി​ല്‍ വ​ച്ച് അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ള്‍ നേ​ര​ത്തെ ക​ണ്ട​തി​നെ​ക്കാ​ള്‍ പ്ര​സ​രി​പ്പും ഉ​ന്മേ​ഷ​വും വീ​ണ്ടെ​ടു​ത്തി​രു​ന്നു.

അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ച്ച ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ നി​ഘ​ണ്ടു​വി​ല്‍ വി​ശ്ര​മ​മെ​ന്നൊ​രു പ​ദ​മി​ല്ലെ​ന്ന് ന​മു​ക്ക​റി​യാം. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും യു​ഡി​എ​ഫി​നും വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും അ​ത് എ​ളു​പ്പം നി​ക​ത്താ​നാ​വു​ക​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :