+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി; 97 ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ദ്യാഭ്യാസ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ 97 താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ദ്യ​ഭ്യാ​സ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ക്ക് ശി​പാ​ര്‍​ശ ന​ല്‍
പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി; 97 ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ദ്യാഭ്യാസ വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ 97 താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ദ്യ​ഭ്യാ​സ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെ​ന്‍ററി അ​ലോ​ട്ട്‌​മെ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ സ​പ്ലി​മെ​ന്‍ററി അ​ലോ​ട്ട്‌​മെ​ന്‍റിലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ 9,707 പേ​രി​ല്‍ 1,392 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം ല​ഭി​ച്ച​ത്.

മ​ല​പ്പു​റ​ത്ത് മാ​ത്രം 8,338 പേ​ര്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ പു​റ​ത്തു നി​ല്‍​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യു​ണ്ട്.
More in Latest News :