തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ശരിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനുസ്മരണത്തില്‍ രാഷ്ട്രീയം കാണേണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
രാഷ്ട്രീയം പറയേണ്ടിടത്താണ് അത് പറയേണ്ടത്. കേരളം ഉമ്മന്‍ ചാണ്ടിക്ക് നല്കിയ യാത്രയയപ്പില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. യോഗത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ എല്ലാവരും ഐകകണ്ഠേന എടുത്തതാണ്.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ അയവിറക്കുന്ന വേദിയില്‍ വിവിധ മത-രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.