ആലപ്പുഴ: ചെങ്ങന്നൂർ തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പൊതുയോഗത്തിൽ കണക്ക് അവതരിപ്പിക്കുന്നതിനിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. വരവ് ചെലവ് കണക്കിനെ ചൊല്ലിയായിരുന്നു തർക്കം.
പള്ളിയിൽനിന്നും പുറത്തേക്ക് സംഘർഷം വ്യാപിച്ചതോടെ ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും നിയന്ത്രിക്കുകയായിരുന്നു.