കൊച്ചി: നിരോധിത മയക്കുമരുന്നുകളായ എംഡിഎംഎയും ഹാഷീഷ് ഓയിലുമായി യുവാവ് പിടിയിലായ കേസില്‍ പ്രതി ലഹരിമരുന്ന് എത്തിച്ചിരുന്നത് ബസിലെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് പനമ്പിള്ളി നഗര്‍ ക്ലാസിക് കോളനി മലമേല്‍ അഖില്‍ (29) ആണ് അറസ്റ്റിലായത്.
ക്ലാസിക് കോളനി (റഷ്യന്‍ കോളനി) ഭാഗത്ത് മയക്കുമരുന്ന് വില്പന നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എറണാകുളം സൗത്ത് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഖിലിനെ തേവര മട്ടമ്മലുള്ള ലോഡ്ജില്‍നിന്നും പിടികൂടിയത്.
ഇയാളില്‍നിന്ന് 10.16 ഗ്രാം എംഡിഎംഎയും 2.56 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുത്തു. ബംഗളൂരുവില്‍നിന്ന് ബസ് മാര്‍ഗമാണ് ഇയാള്‍ കേരളത്തിലേക്ക് ലഹരിമരുന്ന് വില്പനയ്ക്ക് എത്തിച്ചിരുന്നത്. എല്‍എസ്ഡി സ്റ്റാമ്പ് വില്പന നടത്തിയതിന് മുൻപ് ആലപ്പുഴയില്‍ അഖില്‍ പിടിയിലായിട്ടുണ്ട്.