+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ചെ​റു​മ​ക​ൻ ക​സ്റ്റ​ഡി​യി​ലെന്ന് എസ്പി

തൃ​ശൂ​ര്‍: വൃ​ദ്ധ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സ്ഥി​രീ​ക​രി​ച്ച് തൃ​ശൂ​ര്‍ എ​സ്പി. ഇ​വ​രു​ടെ ചെ​റു​മ​ക​ന്‍ മു​ന്ന ആ​ണ് പി​ടി​യി​ല
ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ചെ​റു​മ​ക​ൻ ക​സ്റ്റ​ഡി​യി​ലെന്ന് എസ്പി
തൃ​ശൂ​ര്‍: വൃ​ദ്ധ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സ്ഥി​രീ​ക​രി​ച്ച് തൃ​ശൂ​ര്‍ എ​സ്പി. ഇ​വ​രു​ടെ ചെ​റു​മ​ക​ന്‍ മു​ന്ന ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ലെ​ന്ന് എ​സ്പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തൃ​ശൂ​ര്‍ വ​ട​ക്കേ​ക്കാ​ട് വൈ​ല​ത്തൂ​രി​ലാ​ണ് ദാ​രു​ണ​സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള​ക്കു​ട്ടി (65), ഭാ​ര്യ ജ​മീ​ല (60) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ട് പേ​രു​ടെ​യും ക​ഴു​ത്ത് അ​റ​ത്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഇ​വ​രു​ടെ മ​റ്റൊ​രു മ​ക​ന്‍ നൗ​ഷാ​ദ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

പ്ര​തി മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.
More in Latest News :