+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​മാ​ലി​യി​ല്‍ യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ഇ​ടു​ക്കി: പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തേ​തു​ട​ര്‍​ന്ന് യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി. അ​ടി​മാ​ലി സ്വ​ദേ​ശി വി​ജ​യ​രാ​ജിന്‍റെ കൈ​പ്പ​ത്തി​യാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇ​യാ​ളു​ടെ കൈ​പ്പ​ത്തി തു​ന്നി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ല്‍ പൊ​ളി​ഞ്ഞ​പാ​ലം സ്വ​ദേ​ശി​യും ത​ടി വ്യാ​പാ​രി​യു​മാ​യ ബി​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ടി​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ ഇ​രു​വ​ര്‍​ക്കു​മി​ടെ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് വി​ജ​യ​രാ​ജ് സ​ഞ്ചി​ച്ചി​രു​ന്ന വാ​ഹ​നം ബി​നു ത​ട​ഞ്ഞു​നി​ര്‍​ത്തി​യ​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ ഉ​ട​നെ ത​ന്നെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി.

വി​ജ​യ​രാ​ജി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി പു​ത്ര​നാ​യ അ​ഖി​ല്‍ ഉ​ട​നെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേഷം ഇ​യാ​ളെ പി​ന്നീ​ട് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :