കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പറ്റിയ കൈപ്പിഴ തന്നെയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ശസ്ത്രക്രിയ നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് എടുത്ത എംആര്‍ഐ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒക്ക് കൈമാറി.
2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെയാണ് പിഴവ് സംഭവിച്ചതെന്നായിരുന്നു ഹര്‍ഷിന എന്ന യുവതിയുടെ പരാതി. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയെങ്കിലും മെഡിക്കല്‍ കോളജില്‍ വച്ചല്ല കൈപ്പിഴ സംഭവിച്ചിരുന്നതെന്നായിരുന്നു കണ്ടെത്തല്‍.
ഇതിന് മുമ്പ് മറ്റൊരു ആശുപത്രിയില്‍ നടന്ന രണ്ടാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെ ആകാം കത്രിക കുടുങ്ങിയതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാദം. എന്നാല്‍ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയതെന്ന വാദത്തില്‍ പരാതിക്കാരി ഉറച്ചുനില്‍ക്കുകയായിരുന്നു.
യുവതി പരാതിയില്‍ ഉന്നയിച്ച കാര്യം സത്യമാണെന്നാണ് പോലീസ് കണ്ടെത്തിയത്. 2017 ഫെബ്രുവരിയില്‍ നടത്തിയ എംആര്‍ഐ സ്കാനിംഗില്‍ ഇവരുടെ വയറ്റില്‍ കത്രികയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.
എത്ര മൂടിവച്ചാലും സത്യം പുറത്തുവരുമെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. പൂര്‍ണമായ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
2022 സെപ്റ്റംബറില്‍ നടന്ന സിടി സ്കാനിംഗിലൂടെയാണ് യുവതിയുടെ വയറ്റില്‍ കത്രിക ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് ഇവര്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.