+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി ഇ​ഫ​ക്ട്: ശ്രു​തി​ത​രം​ഗം പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ്രു​തി​ത​രം​ഗം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ അ​പ്ഗ്ര​ഡേ​ഷ​ൻ ന​ട​ത്തേ​ണ്ട കു​ട്ടി​ക​ൾ​ക്കു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ച് സ
ഉ​മ്മ​ൻ ചാ​ണ്ടി ഇ​ഫ​ക്ട്: ശ്രു​തി​ത​രം​ഗം പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ച് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: ശ്രു​തി​ത​രം​ഗം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ അ​പ്ഗ്ര​ഡേ​ഷ​ൻ ന​ട​ത്തേ​ണ്ട കു​ട്ടി​ക​ൾ​ക്കു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ.

സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ കൈ​മാ​റി​യ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള 25 കു​ട്ടി​ക​ളു​ടെ കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ മെ​ഷീ​ൻ അ​പ്ഗ്ര​ഡേ​ഷ​ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ച​താ​യി സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി(​എ​സ്എ​ച്ച്എ) അ​റി​യി​ച്ചു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച് ധ​ന വ​കു​പ്പ് ന​ൽ​കി​യ തു​ക​യാ​യ 59,47,500 രൂ​പ​യാ​ണ് എ​സ്എ​ച്ച്എ, സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന് അ​നു​വ​ദി​ച്ച​ത്. ഈ ​കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ അ​പ്ഗ്ര​ഡേ​ഷ​ൻ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ വ​ഴി ത​ന്നെ ന​ട​ത്താ​നാ​കും.

നി​ല​വി​ലു​ള്ള​വ​രു​ടെ കോ​ക്ലി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ മെ​ഷീ​ന്‍റെ അ​പ്ഗ്ര​ഡേ​ഷ​ൻ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ വ​ഴി​യും പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ ചി​കി​ത്സ എ​സ്എ​ച്ച്എ വ​ഴി​യും ന​ട​ത്തും. ഇ​തി​നാ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം എ​സ്എ​ച്ച്എ ന​ൽ​കും.
More in Latest News :