+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നാവടക്കുന്നതാണ് ഉദയനിധി സ്റ്റാലിന് നല്ലത് '; ഡിഎംകെയെ വെല്ലുവിളിച്ച് ബിജെപി

ചെന്നൈ: ഡിഎംകെയെ വെല്ലുവിളിച്ച് ബിജെപി. ഒരു മാസത്തിനുള്ളിൽ തമിഴ്നാട്ടിലെ അര ഡസൻ മന്ത്രിമാർ ജയിലിലാകുമെന്ന് ബിജെപി നേതാവ് എച്ച്. രാജ മുന്നറിയിപ്പ് നൽകി. മന്ത്രിമാർ ആരെയും തൊടാൻ പറ്റില്ലെന്നാണ് ഡിഎം
ചെന്നൈ: ഡിഎംകെയെ വെല്ലുവിളിച്ച് ബിജെപി. ഒരു മാസത്തിനുള്ളിൽ തമിഴ്നാട്ടിലെ അര ഡസൻ മന്ത്രിമാർ ജയിലിലാകുമെന്ന് ബിജെപി നേതാവ് എച്ച്. രാജ മുന്നറിയിപ്പ് നൽകി.

മന്ത്രിമാർ ആരെയും തൊടാൻ പറ്റില്ലെന്നാണ് ഡിഎംകെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ രണ്ടുമന്ത്രിമാർ ഇഡിയുടെ പിടിയിലായി. ഇനിയും മന്ത്രിമാർ അകത്തുപോകും.

നാവടക്കുന്നതാണ് ഉദയനിധി സ്റ്റാലിന് നല്ലതെന്നും രാജ ചെന്നൈയിൽ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.
More in Latest News :