+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​യ്തെ​യ്ക്കാ​ർ സം​സ്ഥാ​നം വി​ട​ണ​മെ​ന്ന് മി​സോ​റം മു​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന

ഐ​സ്വാ​ൾ: സു​ര​ക്ഷ​യെ​ക്ക​രു​തി മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​ർ സം​സ്ഥാ​നം വി​ട​ണ​മെ​ന്ന് മി​സോ​റ​ത്തി​ലെ മു​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന. മ​ണി​പ്പു​രി​ൽ യു​വ​തി​ക​ളെ കൂ​ട്ട​മാ ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി വി​വ​സ്ത്ര
മെ​യ്തെ​യ്ക്കാ​ർ സം​സ്ഥാ​നം വി​ട​ണ​മെ​ന്ന് മി​സോ​റം മു​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന
ഐ​സ്വാ​ൾ: സു​ര​ക്ഷ​യെ​ക്ക​രു​തി മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​ർ സം​സ്ഥാ​നം വി​ട​ണ​മെ​ന്ന് മി​സോ​റ​ത്തി​ലെ മു​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന. മ​ണി​പ്പു​രി​ൽ യു​വ​തി​ക​ളെ കൂ​ട്ട​മാ ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി വി​വ​സ്ത്ര​രാ​യി ന​ട​ത്തി​ച്ച സം​ഭ​വ​ത്തി​ൽ മി​സോ​റ​ത്തി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ അ​മ​ർ​ഷ​മു​ണ്ടെ​ന്നാ​യി​രു​ന്നു ഐ​സ്വാ​ളി​ലെ മു​ൻ തീ​വ്ര​വാ​ദി സം​ഘ​ട​ന​യാ​യ പീ​സ് അ​ക്കോ​ർ​ഡ് എം​എ​ൻ​എ​ഫ് റി​ട്ടേ​ണീ​സ് അ​സോ​സി​യേ​ഷ​ൻ(​പി​എ​എം​ആ​ർ​എ) മു​ന്ന​റി​യി​പ്പ്.

മി​സോ​റ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണ്, മ​ണി​പ്പൂ​ർ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​യ്തെ​യ് ആ​ളു​ക​ൾ മി​സോ​റ​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ല-‌‌‌ പി​എ​എം​ആ​ർ​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മി​സോ​റ​ത്തി​ലു​ള്ള എ​ല്ലാ മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​രും അ​വ​രു​ടെ സു​ര​ക്ഷ​യെ​ക്ക​രു​തി സം​സ്ഥാ​നം വി​ട്ടു​പോ​ക​ണ​മെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. മി​സോ​റം വി​ട്ടു​പോ​യി​ല്ലെ​ങ്കി​ൽ പി​ന്നീ​ടു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്ക് മെ​യ്തെ​യ് വി​ഭാ​ഗ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്നും പി​എ​എം​ആ​ർ​എ പ​റ​യു​ന്നു.
More in Latest News :