+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിയർ ഗൈഡൻസ് ക്യാമ്പ് ഇന്നുമുതൽ കൊല്ലത്ത്

കൊല്ലം: കർബല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വ്യക്‌തിത്വ വികസന ക്യാമ്പ് ഇന്നുമുതൽ 14വരെ കൊല്ലം കർബല സലാമത്ത് ഹാളിൽ നടക്കും.പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും
കരിയർ ഗൈഡൻസ് ക്യാമ്പ് ഇന്നുമുതൽ കൊല്ലത്ത്
കൊല്ലം: കർബല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വ്യക്‌തിത്വ വികസന ക്യാമ്പ് ഇന്നുമുതൽ 14വരെ കൊല്ലം കർബല സലാമത്ത് ഹാളിൽ നടക്കും.

പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പഠന സാമഗ്രികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഉച്ചഭക്ഷണവും ലഘുഭക്ഷണവും നമസ്കാര സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ഗോൾ സെറ്റിംഗ്, നേതൃത്വ പരിശീലനം, ആശയ വിനിമയം, ടൈം മാനേജ്മെന്റ്, ഗ്രൂപ്പ് ആക്ടിവിറ്റീസ്, അക്കാഡമിക് ലീഡർഷിപ്പ്, ഇന്റർ പേഴ്സണൽ റിലേഷൻഷിപ്പ് എന്നിവയിൽ ഇ.മുസ്തഫ വയനാട്, റാഷിദ്.ടി.എം തൃക്കരിപ്പൂർ, താജുദീൻ കണ്ണൂർ എന്നിവർ ക്ലാസെടുക്കും.

ഇന്ന് രാവിലെ പത്തിന് എ.ഷാനവാസ്ഖാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം എ.നൗഷാദ് എംഎൽഎ നിർവഹിക്കും. എ.എ.സമദ് ആമുഖ പ്രസംഗം നടത്തും.

ആസാദ് റഹിം, ഇ.ഷാനവാസ്ഖാൻ, മണക്കാട് നജുമുദീൻ, എ.എ.റഷീദ്, എ.എ.ഹാഷിം, ഉമയനല്ലൂർ അബ്ദുൾ അസീസ്, എം.ബദറുദീൻ, ടി.എം.ഇക്ബാൽ, എസ്.നാസറുദീൻ, എ.എൽ.നിസാമുദീൻ, മൈലക്കാട് ഷാ എന്നിവർ പ്രസംഗിക്കും.

14ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന സമാപന സമ്മേളനത്തിൽ കർബല ട്രസ്റ്റ് രക്ഷാധികാരി എം.അബ്ദുൾ റഹ്മാൻകുഞ്ഞ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും
കെ.എ.കബീർ അധ്യക്ഷത വഹിക്കും. എ.അബ്ദുൾ സലാം മാർക്ക്, കായിക്കര ഷംസുദീൻ, അയത്തിൽ എസ്.അബ്ദുൾ അസീസ്, എ.നാസറുദീൻ കുഴിവേലിൽ, എ.എം.റാഫി കുരുമ്പേലിൽ, ഇ.അബ്ദുൾ സമദ് എന്നിവർ പ്രസംഗിക്കും.