+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉറുഗ്വൻ തീരത്ത് പെൻഗ്വിനുകൾ ചത്തുപൊങ്ങുന്നു, ആശങ്ക

മൊണ്ടെവിഡിയോ: കഴിഞ്ഞ 10 ദിവസത്തിനിടെ കിഴക്കൻ ഉറുഗ്വയുടെ തീരത്തുനിന്നും കണ്ടെത്തിയത് രണ്ടായിരത്തോളം ചത്ത പെൻഗ്വിനുകളെ. മഗല്ലനിക് വിഭാഗത്തിൽപ്പെടുന്ന പെൻഗ്വിനുകളിൽ പ്രായപൂർത്തിയാകാത്തവയാണ് കൂടുതലായും ചത
ഉറുഗ്വൻ തീരത്ത് പെൻഗ്വിനുകൾ ചത്തുപൊങ്ങുന്നു, ആശങ്ക
മൊണ്ടെവിഡിയോ: കഴിഞ്ഞ 10 ദിവസത്തിനിടെ കിഴക്കൻ ഉറുഗ്വയുടെ തീരത്തുനിന്നും കണ്ടെത്തിയത് രണ്ടായിരത്തോളം ചത്ത പെൻഗ്വിനുകളെ. മഗല്ലനിക് വിഭാഗത്തിൽപ്പെടുന്ന പെൻഗ്വിനുകളിൽ പ്രായപൂർത്തിയാകാത്തവയാണ് കൂടുതലായും ചത്തത്.

പക്ഷിപ്പനിയെ തുടർന്ന് പെൻഗ്വിനുകൾ കൂട്ടമായി ചത്തൊടുങ്ങുന്നതായാണ് സംശയിക്കുന്നത്. അർജന്‍റീനയിലെ പാറ്റഗോണിയയിൽ നിന്ന് ബ്രസീലിലേക്കുള്ള ദേശാടനത്തിനിടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് ഉറുഗ്വൻ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന പെൻഗ്വിൻ വിഭാഗമാണ് മഗല്ലനിക് പെൻഗ്വിൻ. ഇവ അർജന്‍റീന, ചിലി, ഫാക്ക്ലാൻഡ് ദ്വീപുകൾ എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ പ്രജനനം നടത്തുന്നു. ചില സമയങ്ങളിൽ ബ്രസീലിലേക്കും വടക്ക് എസ്പിരിറ്റോ സാന്‍റോ വരെയും ദേശാടനം നടത്താറുണ്ട്.
More in Latest News :