+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർണാടകയിൽ ജെഡിഎസ് ബിജെപിയുമായി സഹകരിക്കും, സഖ്യമില്ല

ബംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്
കർണാടകയിൽ ജെഡിഎസ് ബിജെപിയുമായി സഹകരിക്കും, സഖ്യമില്ല
ബംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിനെതിരേ നിൽക്കുമെന്നാണ് ജെഡിഎസിന്‍റെ പ്രഖ്യാപനം.

അതേസമയം, ബിജെപിയുമായുള്ള സഖ്യത്തിന്‍റെ കാര്യത്തിൽ തീരുമാനമായില്ലെന്നും കുമാരസ്വാമി പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം അറിയിച്ചു.
More in Latest News :