+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദിവാസി യുവാവ് പാന്പുകടിയേറ്റു മരിച്ചു

കരിക്കോട്ടക്കരി: പാന്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻജാനു ദന്പതികളുടെ മകൻ ഷാജി (നന്ദു20) ആണ് മരിച്ചത്. ജൂലൈ ആദ്യ ആഴ്ചയിലാണ് യുവാവിന് പാന്പു കടിയേറ്റത്.
ആദിവാസി യുവാവ് പാന്പുകടിയേറ്റു മരിച്ചു
കരിക്കോട്ടക്കരി: പാന്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദന്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്.

ജൂലൈ ആദ്യ ആഴ്ചയിലാണ് യുവാവിന് പാന്പു കടിയേറ്റത്. വീടിന് സമീപത്തെ തോട്ടിൽ കൂട്ടുകാരൊത്തു മീൻ പിടിക്കാൻ പോയതിനിടെയാണ് ഷാജിയെ മൂർഖൻ പാമ്പ് കടിച്ചത്.

ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്. ശനിയാഴ്ച പുലർച്ചെ 3.30 തോടെയാണ് മരിച്ചത്.
More in Latest News :