+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണിപ്പുരിൽ തെരുവിലിറങ്ങി സ്ത്രീകൾ, വീണ്ടും സംഘർഷം

ഇംഫാൽ: അശാന്തി പടരുന്ന മണിപ്പുരിലെ തെരുവുകൾ സ്ത്രീകളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. നിരവധി നഗരങ്ങളിൽ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്തുവന്നു. ശനിയാഴ്ച രാവിലെ ഗാരി നഗരത്തിൽ റോഡിൽ ടയർ കത്തിച്ച് സ്ത
മണിപ്പുരിൽ തെരുവിലിറങ്ങി സ്ത്രീകൾ, വീണ്ടും സംഘർഷം
ഇംഫാൽ: അശാന്തി പടരുന്ന മണിപ്പുരിലെ തെരുവുകൾ സ്ത്രീകളുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. നിരവധി നഗരങ്ങളിൽ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്തുവന്നു.

ശനിയാഴ്ച രാവിലെ ഗാരി നഗരത്തിൽ റോഡിൽ ടയർ കത്തിച്ച് സ്ത്രീകൾ വാഹനങ്ങൾ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കേന്ദ്ര സർക്കാർ സമാധാനത്തിലേക്ക് മണിപ്പുരിനെ കൊണ്ടുവരണമെന്നാണ് സമരരംഗത്തുള്ളവർ ആവശ്യപ്പെടുന്നത്.

അതേസമയം, മണിപ്പുരിൽനിന്ന് ഓരോദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. തോബാലിൽ സ്ത്രീയെ നഗ്നയാക്കിയശേഷം തീ കൊളുത്തി കൊലപ്പെടുത്തിയതാണ് പുതിയ സംഭവം.

മേയ് ഏഴിനാണ് കത്തിക്കരിഞ്ഞ നിലയില്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്കുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നാണ് നിഗമനം. മൃതദേഹം അധികൃതരെത്തി ഇംഫാലിലേക്ക് കൊണ്ടുപോയതായാണ് വിവരം.

നേരത്തെ തോബാലില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്.
More in Latest News :