+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവിന്‍റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം തുടങ്ങി

ആലപ്പുഴ: യുവാവിന്‍റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എടത്വാ തായങ്കേരി ബോട്ട് ജെട്ടിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നതായി പോലീസിന് വി
യുവാവിന്‍റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം തുടങ്ങി
ആലപ്പുഴ: യുവാവിന്‍റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എടത്വാ തായങ്കേരി ബോട്ട് ജെട്ടിക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടനെ അഗ്നിശമനസേന എത്തി തീയണച്ചു. കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഉള്ളതായി പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

എടത്വാ സ്വദേശി ജയിംസ് കുട്ടിയുടേതാണ് കാര്‍. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
More in Latest News :