+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീസ് ചുട്ടുപൊള്ളുന്നു; ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം

ഏഥൻസ്: അതിശക്തമായ ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യമായ ഗ്രീസ്. വാരാന്ത്യത്തിൽ 45 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ വീടുകളിൽ തന
ഗ്രീസ് ചുട്ടുപൊള്ളുന്നു; ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം
ഏഥൻസ്: അതിശക്തമായ ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യമായ ഗ്രീസ്. വാരാന്ത്യത്തിൽ 45 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

ജനങ്ങൾ വീടുകളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടുദിവസം ഏഥൻസിലെ പുരാതന അക്രോപോളിസ് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിടും.

കഴിഞ്ഞ 50 വർഷത്തിനിടെ ഗ്രീസിലെ ഏറ്റവും ചൂടേറിയ വാരന്ത്യമായിരിക്കും ഈയാഴ്ചത്തേത് എന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. അതേസമയം, ഉഷ്ണതരംഗത്തിനിടെ അഗ്നിശമനസേന അംഗങ്ങൾ ഡസൻ കണക്കിന് കാട്ടുതീ അണയ്ക്കാനുള്ള പോരാട്ടം തുടരുകയാണ്.

ചൂട് കൂടിയ സാഹചര്യത്തിൽ രാജ്യത്തുടനീളം പുതിയ തീപിടിത്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും എമർജൻസി, സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്പിലെ മറ്റുപല രാജ്യങ്ങളിലും യു​​​എ​​​സി​​​ന്‍റെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ലും ചൈ​​​ന​​​യി​​​ലും ഉഷ്ണതരംഗം വളരെ രൂക്ഷമായിരിക്കുകയാണ്. 40- 50 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സി​​​നു മു​​​ക​​​ളി​​​ൽ ചൂ​​​ടാ​​​ണ് പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
More in Latest News :