+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല; സ​ഹോ​ദ​രി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് യു​വാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി

ല​ക്‌​നോ: യു​പി​യി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല. മി​ത്വാ​ര സ്വ​ദേ​ശി ആ​ഷി​ഫ(18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ റി​യാ​സി​നെ(22) പോ​ലീ
യു​പി​യി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല; സ​ഹോ​ദ​രി​യു​ടെ ത​ല വെ​ട്ടി​യെ​ടു​ത്ത് യു​വാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി
ല​ക്‌​നോ: യു​പി​യി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല. മി​ത്വാ​ര സ്വ​ദേ​ശി ആ​ഷി​ഫ(18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ റി​യാ​സി​നെ(22) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മി​ത്വാ​ര ഗ്രാ​മ​ത്തി​ലെ ഫ​തേ​പ്പൂ​ര്‍ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വെ​ട്ടി​യെ​ടു​ത്ത ത​ല​യു​മാ​യി പ്ര​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത​യി​ടെ ഇ​തേ ഗ്രാ​മ​ത്തി​ലു​ള്ള ച​ന്ദ്ര ബാ​ബു എ​ന്ന ആ​ളു​ടെ കൂ​ടെ പെ​ണ്‍​കു​ട്ടി ഒ​ളി​ച്ചോ​ടി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യും ച​ന്ദ്ര ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു.

ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ താത്പര്യം ഇല്ലായിരുന്നെന്നും അതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നുമാണ് വിവരം.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
More in Latest News :